Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seriously Injured

Alappuzha

കേ​ബി​ൾ ക​ഴു​ത്തി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക്കി​ടെ കേ​ബി​ൾ ക​ഴു​ത്തി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​രു​മ​ല​ഭാ​ഗം മ​ക​യി​രം വീ​ട്ടി​ൽ അ​ളി​താ ബാ​ബു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി​ക്കി​ടെ കേ​ബി​ൾ വീ​ണ് അ​ളി​താ ബാ​ബു​വി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും എ​ല്ല് പൊ​ട്ടു​ക​യും ചെ​യ്തു.

ഉ​ട​ൻ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഛർ​ദ്ദി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ആ​രോ​പി​ച്ചു.

District News

ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ചി​കി​ത്സ​യി​ലൂ​ടെ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്

പാ​ലാ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​സ്തി​ഷ്‌​ക​ത്തി​നും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 31 വ​യ​സു​കാ​ര​ന് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ത്തി​യ സ​ങ്കീ​ര്‍ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളി​ലൂ​ടെ പു​ന​ര്‍ജ​ന്മം. ട്രോ​മാ​റ്റി​ക് ബ്രെ​യി​ന്‍ ഇ​ന്‍ജു​റി​ക്കൊ​പ്പം ര​ണ്ട് വ​ശ​ങ്ങ​ളി​ലെ​യും മ​സ്തി​ഷ്‌​ക കോ​ശ​ങ്ങ​ള്‍ ന​ശി​ക്കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ ബാ​ധി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് അ​തി​വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ച​ത്.

റോ​ഡ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വം, ന​ട്ടെ​ല്ലി​ന് ഒ​ന്നി​ല​ധി​കം ഒ​ടി​വു​ക​ള്‍, സു​ഷു​മ്ന നാ​ഡി​ക്ക് അ​മ​ര്‍ച്ച, ശ്വാ​സ​കോ​ശ​ത്തി​നും വാ​രി​യെ​ല്ലി​നും പ​രി​ക്കു​ക​ള്‍, ഇ​ടു​പ്പെ​ല്ലി​നും കാ​ലി​നും ഒ​ടി​വു​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

ന്യൂ​റോ സ​ര്‍ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​കെ. സ​രീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ​യ്ക്ക് യു​വാ​വി​നെ വി​ധേ​യ​നാ​ക്കി. ത​ല​യോ​ട്ടി​യി​ലെ മ​ര്‍ദം കു​റ​യ്ക്കു​ന്ന​തി​നാ​യി ത​ല​യോ​ട്ടി​യു​ടെ പി​ന്‍ഭാ​ഗ​ത്തെ അ​സ്ഥി മാ​റ്റു​ക​യും ത​ല​ച്ചോ​റി​ലെ ദ്രാ​വ​ക​ത്തി​ന്‍റെ മ​ര്‍ദം നി​യ​ന്ത്രി​ക്കാ​ന്‍ വി.​പി ഷ​ണ്ട് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

ന​ട്ടെ​ല്ലി​ലെ ഒ​ടി​വു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക മി​നി​മ​ലി ഇ​ന്‍വേ​സീ​വ് സ്‌​പൈ​ന​ല്‍ ഫി​ക്‌​സേ​ഷ​ന്‍ ശ​സ്ത്ര​ക്രി​യ​യും കാ​ലി​ലെ​യും ഇ​ടു​പ്പി​ലെ​യും ഒ​ടി​വു​ക​ള്‍ക്കു​ള്ള ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ ദീ​ര്‍ഘ​നാ​ള​ത്തെ ചി​കി​ത്സ​യ്ക്കും മ​ള്‍ട്ടി ഡി​സി​പ്ലി​ന​റി കെ​യ​റി​നും ശേ​ഷം രോ​ഗി പൂ​ര്‍ണ​മാ​യി ബോ​ധാ​വ​സ്ഥ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

ന്യൂ​റോ​സ​ര്‍ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​എം. കെ. ​സ​രീ​ഷ് കു​മാ​ര്‍, ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ.​പി.​ബി. രാ​ജീ​വ്, സ​ര്‍ജി​ക്ക​ല്‍ ഗാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​പി. മ​ഞ്ജു​രാ​ജ്, ജ​ന​റ​ല്‍ സ​ര്‍ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ബി​ന്‍ കെ.​തോ​മ​സി​ന്‍റെ​യും ന്യൂ​റോ​ള​ജി, ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ.

National

റോഡപകടത്തിൽപ്പെട്ടവരെ സഹായിച്ചാൽ 25,000 രൂപ; പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: റോ​​​ഡ​​​പ​​​ക​​​ട​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും അ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്ക് 25,000 രൂ​​​പ വീ​​​തം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​ർ.

നി​​​യ​​​മ​​​ക്കു​​​രു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​മൂ​​​ലം സ​​​ഹാ​​​യ​​​ത്തി​​​ന് വി​​​മു​​​ഖ​​​ത കാ​​​ണി​​​ക്കു​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കു പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കാ​​​ൻ പ​​​ദ്ധ​​​തി സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖാ ഗു​​​പ്ത പ​​​റ​​​ഞ്ഞു.

ഗു​​​രു​​​ത​​​ര​​​മാ​​​യി അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ "ഗോ​​​ൾ​​​ഡ​​​ൻ അ​​​വ​​​റി' നു​​​ള്ളി​​​ൽ (അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ മ​​​ണി​​​ക്കൂ​​​ർ) ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ക.

Kerala

കാ​ട്ടുപ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം; ബൈ​ക്ക് യാ​ത്രികനായ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ചെ​​​റു​​​പു​​​ഴ: കാ​​​ട്ടു​​​പ​​​ന്നി​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ഗു​​​രു​​​ത​​​ര പ​​​രി​​​ക്ക്. താ​​​ബോ​​​റി​​​ലെ കു​​​റ്റി​​​യാ​​​ത്ത് ആ​​​ർ​​​നോ​​​ൾ​​​ഡ് അ​​​ഗ​​​സ്റ്റി​​​നാ​​​ണ് (22) പ​​​രി​​​ക്കേ​​​റ്റ​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി 11.30 ഓ​​​ടെ പ്രാ​​​പ്പൊ​​​യി​​​ൽ ഈ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പെ​​​രി​​​ങ്ങോം ഗ​​​വ. കോ​​​ള​​​ജി​​​ൽ ഡി​​​ഗ്രി ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. ക്ലാ​​​സു​​​ ക​​​ഴി​​​ഞ്ഞ് പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ലി​​​ൽ ടൗ​​​ണി​​​ലെ ഒ​​​രു ബേ​​​ക്ക​​​റി​​​യി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ് ആ​​​ർ​​​നോ​​​ൾ​​​ഡ്. വ്യാ​​​ഴാ​​​ഴ്ച ജോ​​​ലി ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ന്പോ​​​ഴാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​ക്കൂ​​​ട്ടം ആ​​​ക്ര​​​മി​​​ച്ച​​​ത്.

ബൈ​​​ക്കി​​​ൽനി​​​ന്നു തെ​​​റി​​​ച്ചു​​​വീ​​​ണ ആ​​​ർ​​​നോ​​​ൾ​​​ഡി​​​ന്‍റെ ഇ​​​ട​​​തുകൈ​​​ക്ക് ര​​​ണ്ട് പൊ​​​ട്ട​​​ലു​​​ണ്ട്. കാ​​​ലി​​​നും പ​​​രി​​​ക്കേ​​​റ്റു. ചെ​​​റു​​​പു​​​ഴ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. താ​​​ബോ​​​റി​​​ലെ പ​​​രേ​​​ത​​​നാ​​​യ ഷാ​​​ജി​​​യു​​​ടെയും ഷീ​​​ജ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.

അ​​​ടു​​​ത്ത നാ​​​ളു​​​ക​​​ളി​​​ലാ​​​യി കാ​​​ട്ടു​​​പ​​​ന്നിശ​​​ല്യം മ​​​ല​​​യോ​​​ര​​​ത്ത് വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. പെ​​​രി​​​ങ്ങാ​​​ല​​​യി​​​ൽ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ വ​​​യോ​​​ധി​​​ക​​​നെ​​​യും പ്രാ​​​പ്പൊ​​​യി​​​ൽ കൊ​​​ള​​​ത്തു​​​വാ​​​യി​​​ൽ ഉ​​​ത്സ​​​വം ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യെ​​​യും കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു.

Kerala

ഒ​റ്റ​പ്പാ​ല​ത്ത് ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു, കൊ​ച്ചു​മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്; പ്രതി കസ്റ്റഡിയിൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ൽ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു. നാ​ല​ക​ത്ത് ന​സീ​ർ(63), ഭാ​ര്യ സു​ഹ​റ(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​തി പൊ​ന്നാ​നി സ്വ​ദേ​ശി റാ​ഫി ക​സ്റ്റ​ഡി​യി​ൽ. ദ​ന്പ​തി​ക​ളു​ടെ വ​ള​ർ​ത്തു​മ​ക​ളു​ടെ മു​ൻ ഭ​ർ​ത്താ​വാ​ണ് പ്ര​തി റാ​ഫി. അ​ർ​ധ​രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം.

വ​ള​ർ​ത്തു മ​ക​ളു​ടെ നാ​ലു​വ​യ​സാ​യ മ​ക​നെ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലും ക​ണ്ടെ​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സു​ൽ​ഫി​യ​ത്ത് എ​ന്ന യു​വ​തി നാ​ല്‌ വ​യ​സു​കാ​ര​നു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. നാ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വാ​വി​നെ സ​മീ​പ​ത്തെ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മ​ല്ല.

District News

ബ​സിടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ബാ​ലു​ശേ​രി: ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ബാ​ലു​ശേ​രി മു​ക്കി​ൽ സ്വ​കാ​ര്യ ചി​ട്ടി ക​മ്പ​നി​യി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ പ​ര​പ്പി​ൽ വ​രി​ക്കാ​ൻ ക​ണ്ടി ര​മേ​ശ​നാ​ണ് പ​രി​ക്കേ​റ്റ​ത്.
താ​മ​ര​ശേ​രി ഭാ​ഗ​ത്തു​നി​ന്ന് കൊ​യി​ലാ​ണ്ടി​ലേ​ക്ക് പോ​കു​ന്ന പ്രൈ​വ​റ്റ് ബ​സാ​ണ് ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വം ന​ട​ന്ന ഉ​ട​നെ ബ​സ് ഓ​ഫാ​ക്കാ​തെ ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടി. ബ​സ് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് ര​മേ​ശ​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നു എ​തി​രേ നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്രൈ​വ​റ്റ് ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Kerala

ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27കാരന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്‍ജന്മം

പാ​​​ലാ: ബൈ​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ 27 കാ​​​ര​​​നാ​​​യ ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക്ക് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി പാ​​​ലാ​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ങ്കീ​​​ര്‍ണമാ​​​യശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ക്കൊ​​​ടു​​​വി​​​ല്‍ പു​​​ന​​​ര്‍ജ​​​ന്മം. ഓ​​​ഗ​​​സ്റ്റ് 28 ന് ​​​ന​​​ട​​​ന്ന ബൈ​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​നു ശേ​​​ഷം ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് യു​​​വാ​​​വി​​​നെ മാ​​​ര്‍ സ്ലീ​​​വാ​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്.

അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ ചി​​​കി​​​ത്സ​​​യ്ക്കും സ്‌​​​കാ​​​നിം​​​ഗി​​​നു​​​മൊ​​​ടു​​​വി​​​ല്‍ പാ​​​ന്‍ക്രി​​​യാ​​​സി​​​ന്‍റെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്ത് ച​​​ത​​​വു​​​പ​​​റ്റി​​​യ​​​താ​​​യും ഇ​​​ട​​​തു വൃ​​​ക്ക​​​യ്ക്ക് ഗു​​​രു​​​ത​​​ര പ​​​രു​​​ക്കും നി​​​ര​​​വ​​​ധി ആ​​​ന്ത​​​രി​​​ക പ​​​രി​​​ക്കു​​​ക​​​ളും അ​​​മി​​​ത ര​​​ക്ത​​​സ്രാ​​​വം ഉ​​​ള്ള​​​താ​​​യും ക​​​ണ്ടെ​​​ത്തി. ആ​​​ന്ത​​​രി​​​ക പ​​​രു​​​ക്കു​​​ക​​​ള്‍ മൂ​​​ലം വ​​​യ​​​റി​​​ന​​​ക​​​ത്ത് ര​​​ക്തം കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലെ റേ​​​ഡി​​​യോ​​​ഡ​​​യ​​​ഗ്‌​​​നോ​​​സി​​​സ് ആ​​​ന്‍ഡ് ഇ​​​മേ​​​ജിം​​​ഗ് വി​​​ഭാ​​​ഗം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ഗ്‌​​​ടെ​​​യി​​​ല്‍ ഡ്രെ​​​യി​​​ന്‍ സ്ഥാ​​​പി​​​ച്ചു.

പാ​​​ന്‍ക്രി​​​യാ​​​സി​​​ന് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ശ​​​ക്ത​​​മാ​​​യ ച​​​ത​​​വി​​​ന്‍റെ ഫ​​​ല​​​മാ​​​യി പാ​​​ന്‍ക്രി​​​യാ​​​റ്റി​​​ക് ഫ്‌​​​ലൂ​​​യി​​​ഡ് ലീ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തും ആ​​​ന്ത​​​രി​​​ക പ​​​രി​​​ക്കു​​​ക​​​ള്‍ മൂ​​​ലം വ​​​യ​​​റ്റി​​​ന​​​ക​​​ത്ത് ര​​​ക്തം കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തും അ​​​ണു​​​ബാ​​​ധ ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ര്‍ധി​​​പ്പി​​​ച്ച​​​തോ​​​ടെ അ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​വും ജീ​​​വ​​​നും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡ​​​യ​​​ഗ്‌​​​നോ​​​സ്റ്റി​​​ക് ലാ​​​പ​​​റോ​​​സ്‌​​​കോ​​​പ്പി​​​യും പെ​​​രി​​​റ്റോ​​​ണി​​​യ​​​ല്‍ ഡ്രെ​​​യി​​​നേ​​​ജു​​​മ​​​ട​​​ക്ക​​​മു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ ന​​​ട​​​ത്തി.

പാ​​​ന്‍ക്രി​​​യാ​​​സി​​​ലും ഉ​​​ദ​​​രാ​​​വ​​​യ​​​വ​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ തോ​​​തി​​​ല്‍ നെ​​​ക്രോ​​​സി​​​സ് രൂ​​​പ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്ന് സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ലാ​​​പ​​​റോ​​​ട്ട​​​മി ന​​​ട​​​ത്തി ന​​​ശി​​​ച്ച ടി​​​ഷ്യു​​​ക​​​ള്‍ നീ​​​ക്കം ചെ​​​യ്തു. പി​​​ന്നീ​​​ട് ന​​​ട​​​ത്തി​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പാ​​​ന്‍ക്രി​​​യാ​​​സി​​​ന്‍റെ വാ​​​ല്‍ഭാ​​​ഗ​​​വും സ്പ്ലീ​​​നും നീ​​​ക്കം ചെ​​​യ്യു​​​ക​​​യും ട്യൂ​​​ബ് ജെ​​​ജു​​​നോ​​​സ്റ്റ​​​മി ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ക്ക് ശേ​​​ഷ​​​മു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രോ​​​ഗി​​​ക്കു​​​ണ്ടാ​​​യ എ​​​ന്‍റ​​​റോ​​​ക്യൂ​​​ട്ടേ​​​നി​​​യ​​​സ് ഫി​​​സ്റ്റു​​​ല മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലെ വി​​​ദ​​​ഗ്ധ സം​​​ഘം നി​​​യ​​​ന്ത്രി​​​ത ഫി​​​സ്റ്റു​​​ല​​​യാ​​​യി മാ​​​റ്റി ചി​​​കി​​​ല്‍സി​​​ച്ചു. ദീ​​​ര്‍ഘ​​​കാ​​​ല ഐ​​​സി​​​യു പ​​​രി​​​ച​​​ര​​​ണം, മെ​​​ഡി​​​ക്ക​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്, ക​​​ര്‍ശ​​​ന​​​മാ​​​യ ഡ​​​യ​​​റ്റ് നി​​​യ​​​ന്ത്ര​​​ണം, ഇ​​​ന്‍ഫെ​​​ക്ഷ​​​ന്‍ നി​​​യ​​​ന്ത്ര​​​ണം, ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ രോ​​​ഗി​​​യു​​​ടെ രോ​​​ഗാ​​​വ​​​സ്ഥ ക്ര​​​മേ​​​ണ മെ​​​ച്ച​​​പ്പെ​​​ട്ടു. മൂ​​​ന്ന​​​ര മാ​​​സ​​​ത്തോ​​​ളം നീ​​​ണ്ട ചി​​​കി​​​ത്സ​​​യ്ക്ക് ശേ​​​ഷം രോ​​​ഗി സാ​​​ധാ​​​ര​​​ണ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ന​​​വം​​​ബ​​​ര്‍ 30 ന് ​​​ഡി​​​സ്ചാ​​​ര്‍ജ് ചെ​​​യ്തു.

സ​​​ര്‍ജി​​​ക്ക​​​ല്‍ ഗാ​​​സ്‌​​​ട്രോ​​​എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​യ ഡോ. ​​​കെ.​​​പി.​​​മ​​​ഞ്ജു​​​രാ​​​ജ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ര്‍ജി​​​ക്ക​​​ല്‍ ഗാ​​​സ്‌​​​ട്രോ​​​എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​രാ​​​യ ഡോ. ​​​എ.​​​ജി. ഹ​​​രി​​​ശ​​​ങ്ക​​​ര്‍, ഡോ. ​​​എ.വി. ​​​കി​​​ര​​​ണ്‍ നാ​​​ഥ് എ​​​ന്നി​​​വ​​​രു​​​ടെ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ചി​​​കി​​​ത്സ പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച​​​ത്.

അ​​​ന​​​സ്‌​​​തേ​​​ഷ്യ വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​രാ​​​യ ഡോ. ​​​ലി​​​ബി ജി. ​​​പാ​​​പ്പ​​​ച്ച​​​ന്‍, ഡോ. ​​​എ​​​ബി ജോ​​​ണ്‍, ഡോ. ​​​ജ​​​യിം​​​സ് സി​​​റി​​​യ​​​ക്, ഇ​​​ന്‍റ​​​ർ​​​വെ​​​ന്‍ഷ​​​ണ​​​ല്‍ റേ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​യ ഡോ. ​​​രാ​​​ജേ​​​ഷ് ആ​​​ന്‍റ​​​ണി, മെ​​​ഡി​​​ക്ക​​​ല്‍ ഗാ​​​സ്‌​​​ട്രോ എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​പ്രി​​​ജി​​​ത്ത് ഏ​​​ബ്ര​​​ഹാം തോ​​​മ​​​സ്, യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റുമാ​​​യ ഡോ. ​​​വി​​​ജ​​​യ് രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, നെ​​​ഫ്രോ​​​ള​​​ജി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​ത​​​രു​​​ണ്‍ ലോ​​​റ​​​ന്‍സ്, പ​​​ള്‍മ​​​നോ​​​ള​​​ജി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​എ​​​സ്. രാ​​​ജ്കൃ​​​ഷ്ണ​​​ന്‍, ക്രി​​​ട്ടി​​​ക്ക​​​ല്‍ കെ​​​യ​​​ര്‍ മെ​​​ഡി​​​സി​​​ന്‍ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​യ ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി മാ​​​ത്യു എ​​​ന്നി​​​വ​​​രും മാ​​​ര്‍ സ്ലീ​​​വാ​​​യി​​​ലെ ചി​​​കി​​​ത്സാ സം​​​ഘ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു.

Latest News

Corehub Up